ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരം 2020

ഇത്തവണത്തെ ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്. ബ്രിട്ടീഷുകാരനായ റോജർ പെൻറോസ്, ജർമൻ പൗരനായ റെയിൻഹാർഡ് ജെൻസെൽ, അമേരിക്കക്കാരിയായ ആൻഡ്രിയ ഗെസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്

തമോഗർത്ത രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ കണ്ടെത്തലുകളാണ് റോജർ പെൻറോസിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ആകാശഗംഗയുടെ കേന്ദ്രത്തിലെ അതിശയകരമായ കോംപാക്ട് ഒബ്‌ജെക്ടിനെ സംബന്ധിച്ച കണ്ടെത്തലുകളാണ് റെയിൻഹാർഡ് ജെൻസെലും ആൻഡ്രിയ ഗെസിനും പുരസ്‌കാരം നേടികൊടുത്തത്.

ഫിസിക്‌സിന് ആദ്യമായി നൊബേൽ സമ്മാനം ലഭിച്ച സ്ത്രീ പ്രശസ്ത ശാസ്ത്രജ്ഞ മേരി ക്യൂറിയാണ്. പിന്നീട് മരിയ ജിയോപ്പാർട്ട് മേയര്‍ ഫിസിക്സ് നൊബേൽ നേടുന്ന രണ്ടാമത്തെ വനിതയായി. 1921ൽ വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീനും ഫിസിക്‌സിൽ നൊബേൽ ലഭിച്ചു

 


0 comments: