GK - Online PSC... കേരളം രാജ്യത്ത് ഒന്നാമത്...
സൗജന്യ ചികിത്സയിൽ കേരളം രാജ്യത്ത് ഒന്നാമത്
സർക്കാരിന്റെ ആരോഗ്യ മന്ഥൻ 3.0ൽ രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള അവാർഡ് കേരളത്തിനാണ്
ആഗോള ടെക് കമ്പനി ആയ ഗൂഗിൾ ഗെയ്മിംഗ്
സ്റ്റാർട്ടപ്പുകൾക്കായി ഏർപ്പെടുത്തിയ "ഇൻഡി ഗെയിംസ് ആക്സിലറേറ്റർ "
പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിൽ നിന്നുമുള്ള
സ്റ്റാർട്‌ആപ്പ്?
കേരള സ്റ്റാർട്അപ്പ് മിഷനിൽ ഇൻക്യൂബേറ്റ് ചെയ്ത "കൊകോ ഗെയിംസ് " തിരഞ്ഞെടുക്കപ്പെട്ടു
"മൊബൈൽ ഫസ്റ്റ് ക്രെഡിറ്റ് കാർഡ് " സംവിധാനം അവതരിപ്പിക്കുന്ന ബാങ്ക്?
ഫെഡറൽ ബാങ്ക്, ഫെഡറൽ ബാങ്ക് ഫിൻ ടെക്
സ്ഥാപനമായ വൺ കാർഡുമായി ചേർന്ന് മൊബൈൽ ആപ്പീലൂടെ മൂന്നു മിനിറ്റുനുള്ളിൽ
സ്വന്തം ആക്കാവുന്ന "മൊബൈൽ ഫസ്റ്റ് ക്രെഡിറ്റ് കാർഡ് "
അവതരിപ്പിച്ചു.....
The - Royal Society of London
ശാസ്ത്ര
ഗവേഷണങ്ങൾ പ്രോ ത്സാഹിപ്പിക്കുന്നതിനും ശാസ്ത്രം
പ്രചരിപ്പിക്കുന്നതിനുമായി 360 വർ ഷങ്ങൾക്കു മുൻപു രൂപീകൃതമായ മഹത്തായ
പ്രസ്ഥാനമാണ് ലണ്ടനി ലെ റോയൽ സൊസൈറ്റി (The - Royal Society of London).
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ശാസ്ത്ര സ്ഥാപനം. ആധുനിക ലോകത്തെ
രൂപപ്പെടുത്തിയ ശാസ്ത്ര മുന്നേറ്റങ്ങൾക്കു പ്രേരകശക്തിയാകാൻ റോയൽ
സൊസൈറ്റിയുടെ പ്രവർ ബർണൽ ത്തനങ്ങൾക്കു സാധിച്ചു. ലോകത്തിലെ ഏറ്റവും
പ്രാധാന്യമുള്ള ശാസ്ത്ര നേട്ടത്തിന് അല്ലെങ്കിൽ അതിലേക്കു നയിക്കുന്ന
പരീക്ഷണങ്ങൾക്ക് അംഗീകാരമായി റോയൽ സൊസൈറ്റി വർഷംതോറും സമ്മാനിക്കുന്ന
ബഹുമതിയാണു കോപ്ലി മെഡൽ (Copley Medal). നൊബേൽ പുരസ്കാരം തുടങ്ങുന്നതിനു
170 വർഷങ്ങൾ ക്കു മുൻപു സമ്മാനിക്കാൻ ആരംഭിച്ച കോപ്ലിമെഡൽ,
ലോ
കത്തിലെ ഏറ്റവും പഴക്കമുള്ള ശാസ്ത്ര ബഹുമതിയാണ്. ആൽബർട്ട് ഐൻസ്റ്റൈൻ,
ചാൾസ് ഡാർവിൻ, സ്റ്റീഫൻ ഹോക്കിങ്സ് എന്നിവരെ പോലുള്ള അനശ്വര ശാസ്ത്ര
പ്രതിഭകൾക്കു സമ്മാനിച്ചിട്ടുള്ള കോപ്ലി മെഡൽ 2021ൽ ലഭിച്ചിരിക്കുന്നത്
ലോകപ്രശസ്ത ഐറിഷ് ജ്യോതിശാസ്ത്രഞ ജോസിലിൻ ബെൽ ബർലിനാണ് (Jocelyn Bell
Burnell).
കോപ്ലി മെഡൽ
290 വർഷങ്ങളുടെ പാരമ്പര്യമുള്ള ലോകത്തെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണു കോപ്ലി മെഡൽ
തങ്ങളുടെ കണ്ടുപിടിത്തങ്ങൾ കൊണ്ടു ലോകഗതിയെത്തന്നെ മാറ്റിമറിച്ച
മൈക്കൽ ഫാരഡെ, ലൂയി പാസ്റ്റർ, റോബർട്ട് ബ്രൗൺ,
ഏൺസ്റ്റ് റൂഥർഫോഡ്, മാക്സ് പ്ലാങ്ക്, സുബ്രഹ്മണ്യ ചന്ദ്രശേഖർ, വാട്സൺ, കിക്ക്, ഇവാൻ പാവ്ലോവ് തുടങ്ങിയ ശാസ്ത്ര പ്രതിഭകൾ കോപ്ലി മെഡൽ സ്വീകരിച്ച് അതിന്റെ മാറ്റ് കൂട്ടി.
നൊബേൽ സമ്മാനജേതാക്കളായ 52 ശാസ്ത്രജ്ഞന്മാർക്കു പിന്നീടു 'കോപ്ലി മെഡൽ ലഭിച്ചിട്ടുണ്ട്.
2 പ്രാവശ്യംമാത്രമേ സ്ത്രീ ഗവേഷകർക്ക് അതു സമ്മാനിച്ചിരുന്നുള്ളൂ എന്നതു കോപ്ലി മെഡലിനെ സംബന്ധിച്ച് ഒരു വലിയ പോരായ്മയാണ്.
0 comments: