Latitudes - രേഖാംശരേഖകള്‍ സമയ രേഖകള്‍
രേഖാംശരേഖകള്‍ സമയ രേഖകള്‍
സമയനിര്‍ണ്ണയം ഈ രേഖകളെ അടിസ്ഥാനമാക്കിയാണ് . സൂര്യനാണല്ലോ ഭൂമിയില്‍ സമയമാപനത്തിന്റെ അടിസ്ഥാനം . ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഭമണം ചെയ്യുന്നതുകൊണ്ട് സൂര്യന്‍ കിഴക്കുദിച്ച് ഉയര്‍ന്നുപൊങ്ങി ഉച്ചസ്ഥായിയിലെത്തി ക്രമേണ താഴ്‌ന്നിറങ്ങി പടിഞ്ഞാറ് അസ്തമിക്കുന്നതായി നമുക്കു തോന്നുന്നു.അല്ലെങ്കില്‍ സൂര്യന്‍ ഓരോ രേഖാംശത്തേയും പിന്നിട്ടുകൊണ്ട് പടിഞ്ഞാറോട്ടുപോകുന്നു. ( ഈ പ്രവര്‍ത്തം പഠനോപകരണം നിര്‍മ്മിക്കാം ) .
സൂര്യന്‍ നേരെ തലക്കുമുകളില്‍ വരുമ്പോള്‍ നട്ടൂച്ചക്കു 12 മണിയെന്ന് കണക്കാക്കുമ്പോള്‍ ഇതാണ് അവിടത്തെ പ്രാദേശിക സമയ രേഖ . ഇങ്ങനെ 360 രേഖാംശങ്ങള്‍ കടക്കുമ്പോള്‍ സൂര്യന്‍ ഒരു വട്ടം പൂര്‍ത്തിയാക്കുന്നു. അതായത് 24 മണിക്കൂര്‍കൊണ്ട് 360 0 സഞ്ചരിക്കുന്നു . ഒരു മണിക്കൂര്‍ കൊണ്ട് 3600/24 = 150 .. അതിനാല്‍ ഒരു ഡിഗ്രി സഞ്ചരിക്കാന്‍ 60 /15 =4’ ( നാലു മിനിറ്റ് ) വേണം .
സൂര്യന്‍ 0 0 രേഖാംശത്തിനു മുകളീല്‍ വരുമ്പോള്‍ ( ഗ്രീനിച്ച് ) ഗ്രീനിച്ച് സമയം 12 മണീ ആയിരിക്കുമല്ലോ .
00 = ഗ്രീനിച്ചില്‍ 12 മണി
സൂര്യന്‍ പടിഞ്ഞാറോട്ട് സഞ്ചരിച്ച് 15 0 രേഖാംശത്തിലെത്തുമ്പോള്‍ അവിടെ 12 മണി ആയിരിക്കും . ( പഠനോപകരണം ) ഗ്രീനിച്ചില്‍ ഉച്ചകഴിഞ്ഞ് 1 മണി
ഗ്രീനിച്ച് രേഖാംശത്തില്‍ സൂര്യന്‍ എത്തുന്നതിന് 1 മണിക്കൂര്‍ മുന്‍പ് സൂര്യന്‍ എവിടെ ആയിരുന്നുവോ ( 150കിഴക്ക് ) സമയം ഉച്ചകഴിഞ്ഞ് 2 മണി ആയി .
82 .300 കിഴക്കേ രേഖാംശത്തില്‍ സ്ഥിതിചെയ്യുന്ന മിര്‍സാപൂരിലെ സമയമെത്രയായിരിക്കും ?
ഗ്രീനിച്ചും മിര്‍സാപൂരും തമ്മില്‍ രേഖാംശീയ വ്യത്യാസം = 82.30 0
150 രേഖാംശീയ വ്യത്യാസത്തിന് സമയ വ്യത്യാസം = 1 മണിക്കൂര്‍ 0
അതായത് 82.300 രേഖാംശീയ വ്യത്യാസത്തിന് സമയ വ്യത്യാസം = 82.30 0/15 = 5.30 മണിക്കൂര്‍
അതായത് ഗ്രീനിച്ചില്‍ ഒരു മണിയാകുമ്പോള്‍ മിര്‍സാപ്പൂരില്‍ 1+5.30 = 6.30 PM
മിര്‍സാപ്പൂരിലൂടെ കടന്നുപോകുന്ന രേഖാംശരേഖയെ ഇന്ത്യയുടെ സമയ രേഖയായി കണക്കാക്കിയിരിക്കുന്നു. അതിനാല്‍ ഇന്ത്യന്‍ സമയം 6.30 PM എന്നു പറയാം
മാനകരേഖാംശം ( സ്റ്റാന്‍ഡേര്‍ഡ് ടൈം )
ഓരോ രാജ്യവും ആ രാജ്യത്തിന്റെ മദ്ധ്യത്തിലൂടെ കടന്നുപോകുന്ന രേഖാംശത്തെ അടിസ്ഥാനമാക്കിയാണ് സമയം കണക്കാക്കുനത് . അങ്ങനെ ഒരു മാനകരേഖാംശത്തെ അധാരമാക്കി ഓരോ രാജ്യവും നിര്‍ണ്ണയിക്കുന്ന സമയം സ്റ്റാന്‍ഡേര്‍ഡ് സമയം എന്നറിയപ്പെടുന്നു. ബ്രിട്ടന്റെ സ്റ്റാന്‍ഡേര്‍ഡ് സമയം ഗ്രീനിച്ച് രേഖയെതന്നെ ആസ്പദമാക്കിയും ഇന്ത്യയുടേത് 82.30 0 രേഖാംശത്തെ അടിസ്ഥാനമാക്കിയുമാണ് .
വിസ്തൃതമായ ചില രാജ്യങ്ങള്‍ക്ക് ( റഷ്യ) ഒന്നിലധികം ) സ്റ്റാന്‍ഡേര്‍ഡ് സമയം ആവശ്യമായി വരും രാഷ്ട്രങ്ങള്‍ തമ്മിലുള്ള സമയവ്യത്യാസം ഉണ്ടാക്കുന്ന അസൌകര്യം ലഘൂകരിക്കുവാന്‍ ഒരു അന്താരാഷ്ട്ര സമയം അംഗീകരിച്ചിട്ടുണ്ട് . അത് ഗ്രീന്‍വിച്ച് സമയമാണ് . അന്താരാഷ്ട്ര സമയത്തിന്റെ അടിസ്ഥാനത്തില്‍ സമയ നിര്‍ണ്ണയം ചെയ്താല്‍ ആശയക്കുഴപ്പം പരിഹരിക്കാം. കപ്പലിലും വിമാനത്തിലുമൊക്കെ അന്താരാഷ്ട്ര സമയംകാണിക്കുന്നതിന് ക്രോണോമീറ്റര്‍ ഉണ്ടായിരിക്കും . അതിന്റെ അടിസ്ഥാനത്തില്‍ ഓരോ രാജ്യത്തിന്റേയും സമയം കണക്കാക്കാന്‍ എളുപ്പമാണ്.
ക്രോണോമീറ്ററും അന്താരാഷ്ട്ര സമയവും .
കോണോമീറ്ററിന്റെ സഹായത്താല്‍ ഒരു സ്ഥലത്തെ രേഖാംശം നിര്‍ണ്ണയിക്കാന്‍ സഹായിക്കും .ഒരു സ്ഥലത്ത് സൂര്യന്‍ തലക്കുമീതെ കാണുമ്പോള്‍ ക്രോണോമീറ്ററില്‍ അന്താരാഷ്ട്രസമയം തിങ്കളാഴ്‌ച രാത്രി 12 മണിയാണെന്നു വിചാരിക്കുക (24 അംണിക്കൂര്‍ ) . അത് ഏത് രേഖാംശത്തിലായാലും . 12 മണിക്കൂര്‍ സമയവ്യതാസമുള്ളതുകൊണ്ട് 180 0 ( 15 x12 ) രേഖാംശീയ വ്യത്യാസമുണ്ടാകുമല്ലോ . ഗ്രീനിച്ചില്‍നിന്നും 180 0 അകലെയായി പ്രസ്തുത സ്ഥലം അതായത് അന്താരാഷ്ട്ര ദിനരേഖയില്‍ അന്താരാഷ്ട്ര രേഖയുടെ കിഴക്ക് 12 മണിയായിരുന്നെങ്കില്‍ പടിഞ്ഞാറ് ശനിയാഴ്‌ച 12 മാനിയായിരുന്നെന്ന് പ്രത്യ്യേകം ഓര്‍ക്കണം . അന്താരാഷ്ട്ര ദിനരേഖ ഏഷ്യന്‍ റഷ്യയുടെ കിഴക്കുഭാഗത്ത് കൂടെയാണ് ശരിക്കുവരിക . അങ്ങനെ വരുമ്പോള്‍ അവിടെ രണ്ടുദിവസങ്ങള്‍ ഒരേ സമയം നിലവിലുണ്ടാകും .അതുപോലെ മറ്റുചില ദ്വീപുകളിലും അതൊഴിവാക്കാനായി പ്രസ്തുത രേഖയെ അല്പം വ്യതിചലിപ്പിച്ചാണ് പരിഗണിക്കുന്നത് .
ഒരു ക്രോണോമീറ്റര്‍ കൈവശമുണ്ടെങ്കില്‍ കടലിലേയും ആകാശത്തിലേയും അപാരതയില്‍പ്പോലും തന്റെ സ്ഥാനം ഏത് രേഖാംശത്തിലാണെന്ന് പറയാം. ഒരു സെക് സ്റ്റന്റ് ഉണ്ടെങ്കില്‍ ( പഠനോപകരണം ) ജ്യോതിര്‍ഗോളങ്ങളുടെ ഉന്നതിയില്‍നിന്നും ആ സ്ഥലത്തിന്റെ അക്ഷാംശവും നിര്‍ണ്ണയിക്കാം . ഇതു രണ്ടും അറിഞാല്‍ ഈ ഗോളത്തില്‍ തന്റെ സ്ഥാനം എവിടെയെന്ന് കൃത്യമായി മനസ്സിലാകും . ഭൂപ്രദേശങ്ങളുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ അക്ഷാംശരേഖാംശങ്ങള്‍ നമ്മെ സഹായിക്കുന്നു. ഈ ഭൂമിയില്‍ ഇന്ത്യ ഉത്തര അക്ഷാംശം 80 .4’ , 370. 18’നും പൂര്‍വ്വരേഖാംശം 68 0 .7’ നും , - 970.25’ നും ഇടയില്‍ സ്ഥിതിചെയ്യുന്നു എന്നു പറഞ്ഞാല്‍ ഇന്ത്യയുടെ കൃത്യസ്ഥാനമായി
0 comments: